മുഹൂർത്തം 10നും 11നും ഇടയ്ക്ക്
4 reviews
നിത്യജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളെ കോർത്തിണക്കി രചിച്ചിരിക്കുന്ന കലകളല്ല ഇതിലേത്. കഥകളിലെ വസന്തകാലമെന്നപോലെ ജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ സംഭവിക്കുന്ന നന്മതിന്മകൾ സത്യസന്ധമായി എടുത്തുകാണിക്കുന്നു ഇതിലെ രചനകൾ. അതിൽ കാമമുണ്ട്, ക്രോധമുണ്ട്, മോഹമുണ്ട്. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളുമുണ്ട്. പുത്തൻ കാലഘട്ടത്തിന്റെ പുറംതോടും പൊട്ടിവിടരുന്ന നൂതന ആശയങ്ങളുടെ സമ്മിശ്രതയിൽ അസാധാരണ സംഭവങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ടു ഞെരിഞ്ഞമരുന്ന ജീവിതങ്ങളുടെ പച്ചയായിട്ടുള്ള ആവിഷ്കാരം. കഥകളിലെ പ്രമേയങ്ങൾ പുതിയ അനുഭൂതിയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കഥകളോടുള്ള അരവിന്ദൻ വഴക്കുളത്തിന്റെ ശക്തമായ സമീപനം ഇതിൽ കാണാം.